മാറ്റിവെച്ച എച് എം.എസ് കോഴിക്കോട് ജില്ലാ സമ്മേളനം നാളെ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ

news image
Sep 25, 2023, 2:12 am GMT+0000 payyolionline.in

പയ്യോളി : നിപ രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവെച്ച എച് എം.എസ് കോഴിക്കോട് ജില്ലാ സമ്മേളനം സപ്തംബർ 26 ന് ഉച്ചക്ക് 2 മണി മുതൽ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടത്താൻ സ്വാഗത സംഘം യോഗം തീരുമാനിച്ചു. സമ്മേളനം കെ. കെ നാണു നഗറിൽ സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം  ചെയ്യും.

പ്രതിനിധി സമ്മേളനം കെ.കെ. കൃഷ്ണൻ ഉദ്ഘാടനം  ചെയ്യും. സ്വാഗത സംഘം യോഗത്തിൽ പി.ടി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പി.യം. നാണു.ആർ.ഗോപാലൻ, ഒ.ടി മുരളിദാസ് കെ.വി.ചന്ദ്രൻ , എം.രവീന്ദ്രൻ , കെ.പി. ഗിരീഷ് കുമാർ , എം.ടി. കെ ഭാസ്കരൻ , ചെറിയാ വി സുരേഷ് ബാബു, രാജൻ കൊളാവി പാലം എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe