ഇരിങ്ങൽ: കേരള സർക്കാരിന്റെ മാലിന്യ മുക്ത വിദ്യാലയം 2024-25 പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ശുചിത്വ മിഷനും സംയുക്തമായി ‘കപ്പാസിറ്റി ബിൽഡിങ് ക്ലാസ്’ ഇരിങ്ങൽ സർഗ്ഗാലയിൽ സംഘടിപ്പിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ ഉദ്ഘടനം ചെയ്തു.
ശുചിത്വ മിഷൻ കോഴിക്കോട് ജില്ലാ കോഡിനേറ്റർ മോഹൻ മണാലി ആമുഖ പ്രഭാഷണം നടത്തി. ശുചിത്വ മിഷൻ കോഡിനേറ്റർ മാരായ കെ പി രാധാകൃഷ്ണൻ ,സരിത്ത് സി കെ എന്നിവർ ക്ലാസെടുത്തു. വടകര ഡി.ഇ.ഒ.രേഷ്മ എം ,കോഴിക്കോട് ഡി.ഇ.ഒ. അസീസ്.ടി ,രജീഷ് കുമാർ.വി പി എന്നിവർ സംസാരിച്ചു. പ്രേമൻ എ നന്ദി രേഖപ്പെടുത്തി.