‘മാലിന്യ മുക്ത വിദ്യാലയം 2024-25 പദ്ധതി’; സർഗ്ഗാലയിൽ കപ്പാസിറ്റി ബിൽഡിങ് ക്ലാസ് സംഘടിപ്പിച്ചു

news image
Oct 19, 2024, 7:42 am GMT+0000 payyolionline.in

പയ്യോളി:  കേരള സർക്കാരിന്റെ മാലിന്യ മുക്ത വിദ്യാലയം 2024-25 പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ശുചിത്വ മിഷനും സംയുക്തമായി കപ്പാസിറ്റി ബിൽഡിങ് ക്ലാസ്  സർഗ്ഗാലയിൽ സംഘടിപ്പിച്ചു.  കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ  മനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

ശുചിത്വ മിഷൻ കൊച്ചി ജില്ലാ കോഡിനേറ്റർ മോഹൻ മണാലി ആമുഖ പ്രഭാഷണം നടത്തി. ശുചിത്വ മിഷൻ കോഡിനേറ്റർമാരായ കെ പി രാധാകൃഷ്ണൻ, സി കെ സരിത്ത്  എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ വടകര ഡി ഇ ഒ എം രേഷ്മ , കൊച്ചി ഡി ഇ ഒ ടി അസീസ് , വി പി  രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. എ പ്രേമൻ  നന്ദി രേഖപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe