വടകര: മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, ഇരിപ്പിടാവകാശ നിയമം കർശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഷോപ്പ് ആൻഡ് കമേഷ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു വടകര, കുന്നുമ്മൽ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വടകര ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ഷോപ്പ് ആൻഡ് കമേഷ്യൽ എംപ്ലോയീസ് യൂണിയൻ ലേബർ ഓഫീസ് മാർച്ചും ധർണയും സജീഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ ജന. സെക്രട്ടറി സജീഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പവിത്രൻ കുറ്റ്യാടി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി ഹരിദാസൻ, സിഐടിയു ഏരിയ സെക്രട്ടറി വി കെ വിനു, കെ ടി പ്രേമൻ എന്നിവർ സംസാരിച്ചു.