മീത്തലെപ്പള്ളി – ഗണപതി ക്ഷേത്രം ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം- തിക്കോടി സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ

news image
Feb 7, 2026, 4:02 am GMT+0000 payyolionline.in

തിക്കോടി : മീത്തലെ പള്ളിക്കും ഗണപതി ക്ഷത്രത്തിനും ഇടയിൽ ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന് സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യം മുൻനിർത്തി രാജ്യസഭാംഗം ഡോക്ടർ പി.ടി ഉഷയ്ക്ക് റസിഡൻ്റ്സ് അസോസിയേഷൻ നിവേദനം നല്കിയിട്ടുണ്ട്.യോഗത്തിൽ ടി.ഖാലിദ് അധ്യക്ഷനായി.സി. ബാലൻ,സി.കെ ബാലകൃഷ്ണൻ, സി.എം സുജാത, പി.ടി.ഇല്ല്യാസ്, കനാസർ, ഇ. സി. രാമകൃഷ്ണൽ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി. ഖാലിദ്   -പ്രസിഡണ്ട്,  സി. ബാലൻ സെക്രട്ടറി  , സി.കെ. ബാലകൃഷ്ണൻ -ട്രഷറർഎന്നിവരെ തിരെഞ്ഞെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe