മുക്കം കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു

news image
Oct 27, 2022, 1:49 pm GMT+0000 payyolionline.in

കോഴിക്കോട്: മുക്കം തൃക്കട മണ്ണ കടവിൽ കുളിക്കാനിറങ്ങിയ  ഗവൺമെന്‍റ് ആർ ഇ സി പ്ലസ് വൺ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് ദാരുണ അന്ത്യം. വ്യാഴാഴ്ച 5 മണിയോടെ രണ്ട് കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയതായിരുന്നു. മറ്റ് കുട്ടികൾ രക്ഷപ്പെട്ടു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe