ചോമ്പാൽ: കോവിഡ് കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചു, മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സി.പി.എം ചോമ്പാൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗം ടി.പി. ബിനിഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.പി. ശ്രീധരൻ, ബിന്ദു ജെയ്സൻ, വി.പി. സനിൽ, പി. ശ്രീധരൻ, ആർ. ഗോപാലൻ, എൻ. ബാലകൃഷ്ണൻ, ടി.എൻ. പങ്കജക്ഷി, പി. രാജൻ എന്നിവരും സമ്മേളനത്തിൽ പ്രസംഗിച്ചു.
സുജിത്ത് പുതിയോട്ടിൽ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.