കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തിലും, നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ. ഫിറോസ് എന്നിവരെ റിമാൻഡ് ചെയ്തതിലും പ്രതിഷേധിച്ച്, കൊയിലാണ്ടി ടൗണിൽ യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
സമദ് നടേരി, എം.കെ. സായീഷ്, കെ.കെ. റിയാസ്, തൻഹീർ കൊല്ലം, ഫാസിൽ നടേരി, എ.കെ. ജാനിബ്, റാഷിദ് മുത്താമ്പി, ആസിഫ് കലാം, ഷംനാസ് എം.കെ., ഹാഷിം വലിയമങ്ങാട്, അഭിനവ് കണക്കശ്ശേരി, അജയ് ബോസ് സി.ടി., സിഫാദ് ഇല്ലത്ത്, നിഖിൽ കെ.വി. തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. ലീഗ് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്സ്റ്റാൻറിൽ സമാപിച്ചു.