പയ്യോളി: പയ്യോളി മുൻസിപ്പൽ ചെയർമാൻ സ്ഥാനത്തേക്ക് യു ഡി എഫ് ധാരണ പ്രകാരമുള്ള രണ്ടാം ടേമിലേക്ക് മുസ്ലിം ലീഗിന്റെ പ്രതിനിധിയായി ഇരുപത്തി നാലാം ഡിവിഷനിൽ നിന്നുള്ള കൗൺസിലർ വി.കെ അബ്ദുറഹിമാനെ നിശ്ചയിച്ചതായി മുതിർന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.കെ ബാവ സാഹിബ് അറിയിച്ചു.
നിലവിൽ ആരോഗ്യ സ്ഥാന്റിങ്ങ് കമ്മിറ്റി ചെയർമാനായ അബ്ദുറഹിമാൻ രണ്ടാം തവണയാണ്ജ നപ്രതിനിധിയാവുന്നത്. ജില്ലാമുസ്ലിം ലീഗ് കൗൺസിലർ നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു. നേരത്തെ മുസ്ലിം ലീഗ് പയ്യോളി മുൻസിപ്പൽ ജനറൽ സെക്രട്ടറിയായിരുന്നു.