മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്

news image
Sep 8, 2025, 10:24 am GMT+0000 payyolionline.in

മേപ്പയ്യൂർ: ഇടത് സർക്കാറിൻ്റെ ദുർഭരണത്തിനും, അഴിമതിയും, സ്വജനപക്ഷപാതവും തുടരുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനുമെതിരെ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 12 ന് മുസ്‌ലിം ലീഗ് പ്രതിഷേധറാലിയും, പ്രതിഷേധ സംഗമവും സംഘടിപ്പിക്കുവാൻ പാർട്ടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.നാലു മണിക്ക് സലഫി പരിസരത്ത് നിന്ന് പ്രതിഷേധ റാലി ആരംഭിച്ച് ടൗണിൽ സമാപിക്കും.5 മണിക്ക് മേപ്പയ്യൂർ ബസ് സ്റ്റാൻ്റ് ഗ്രൗണ്ടിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തും.യോഗത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.എം.എം.അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഐ.ടി അബ്ദുൽസലാം സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe