പള്ളിക്കര : നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന സൗഹൃദത്തെ തിരിച്ച് പിടിക്കുക എന്ന സന്ദേശമുയർത്തിപിടിച്ച് പള്ളിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ പരിപാടി ശ്രദ്ധേയമായി. നാട്ടിലെ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ പങ്കെടുത്ത പരിപാടി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.പണ്ട് കാലങ്ങളിൽ സംവാദ വേദികളായിരുന്ന ചായ പീടികളും നാട്ടിൻ പുറങ്ങളും അന്യമാവുന്നതാണ് നമുക്കിടയിലെ സൗഹൃദങ്ങൾക്ക് അകലമാവുന്നതെന്നും പൊതു ഇടങ്ങൾ തിരിച്ചു പിടിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദേഹം വ്യക്തമാക്കി.
സൗഹൃദ ചായ കുടിക്കാൻ പ്രതികൂല സാഹചര്യത്തിലും വിവിധ തലത്തിലുള്ള വ്യക്തികൾ എത്തിച്ചേർന്നു.
കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്രറി സി-ഹനീഫ മാസ്റ്റർ, വാർഡ് മെമ്പർ പ്രനില സത്യൻ,പളളിക്കര എ എല്‍ പി സ്കൂൾ ഹെഡ്മാസ്റ്റർ വിനോദൻ, വ്യത്യസ്ഥ രാഷ്ട്രീയ പ്രതിനിധികളായ കുറ്റ്യോത്ത് അസൈനാർ,വി ഹാഷിം കോയ തങ്ങൾ,ടി പി കുഞ്ഞിമൊയ്തീൻ, എ വി സുഹറ , അഡ്വ: സമീർ ബാബു, വി പി നാസർ, എന്‍ കെ അജ്മൽ , ഇ കെ ഫിറോസ് , വി പി ജലീൽ,പീറ്റക്കണ്ടി മൊയ്തീൻ, ദിശ കൺവീനർ ആര്‍ കെ കുഞ്ഞമ്മദ്,നാദിർ പള്ളിക്കര, ഖാസിം തുണ്ടിക്കണ്ടി അധ്യക്ഷം വഹിച്ചു. കാളം കുളം മൊയ്തീൻ സ്വാഗതവും എം ടി ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.