മൂടാടിയില്‍ ‘ഒ അചുതൻ നായർ സ്മാരക ഗ്രന്ഥാലയ’ത്തിൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

news image
Mar 8, 2025, 9:22 am GMT+0000 payyolionline.in

മൂടാടി   : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൻ ഉൾപ്പെടുത്തി  പണികഴിച്ച ഒ അചുതൻ നായർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ ജീവാനന്ദൻ ഫോട്ടോ അനാചാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിച്ചു. എഴുത്തച്ഛൻ പഠന കേന്ദ്രം ഡയറക്ടർ പ്രൊഫസർ അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക്പഞ്ചായ ത്ത് വൈസ് പ്രസിഡൻ്റ് ചൈത്രാ വിജയൻ,  കെ അഭിനീഷ് , എം പി അഖില,  സുനിത കക്കുയിൽ, ലതിക പുതുക്കുടി, കെ പി ലത, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി കുഞ്ഞമ്മദ്, കെ വി രാജൻ,കെ സത്യൻ, വി പി ഭാസ്കരൻ, എ ടി വിനീഷ് , രജീഷ് മാണിക്കോത്ത്, ഇ കെ കുഞ്ഞുമോസ, ടി കെ സതീശൻ എന്നിവർ സംസാരിച്ചു. ബാബു  സ്വാഗതവും എൻ പി വിനോദ് നന്ദിയും പറഞ്ഞു.  വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe