മൂടാടി : ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി മൂടാടി സി. ഡി. എസ് ഹാളിൽ ക്ഷീര വികസനവുമായി ബന്ധപ്പെട്ട് ക്ലാസും മികച്ച ക്ഷീര കർഷകർക്കുള്ള അനുമോദനവും നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത പി.എം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷയായി.പന്തലായനി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ സജിത ക്ലാസ് നടത്തി. തുടർന്ന് മികച്ച ക്ഷീര കർഷകരെ ആദരിച്ചു.