മൂടാടിയിൽ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ജനകീയ വിദ്യാഭ്യാസ സദസുകൾക്ക് തുടക്കമായി

news image
Jan 25, 2025, 6:32 am GMT+0000 payyolionline.in

മൂടാടി :  കോഴിക്കോട്  നടക്കുന്ന    കെ എസ് ടി എ  സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു വരുന്ന 1000 ജനകീയ വിദ്യാഭ്യാസ സദസുകളുടെ മൂടാടി പഞ്ചായത്ത് തല ഉദ്ഘാടനം മൂടാടി ടൗണിൽ  പഞ്ചായത്ത് പ്രസിഡണ്ട്  സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കെ എസ് ടി എ  ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. സി ജാഫർ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് ടി എ മൂടാടി ബ്രാഞ്ച് സെക്രട്ടറി സനിൽ കുമാർ സ്വാഗതം പറിഞ്ഞു. സബ്ജില്ലാ സെക്രട്ടറി അനീഷ് പി , കെ ഹേംലാൽ എന്നിവർ സംസാരിച്ചു. സരൂപ് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe