മൂടാടി: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ‘പേ വിഷബാധ വിമുക്ത കേരളം’ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ നാലാം ഘട്ട പഞ്ചായത്തുതല ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവാനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിന പിരിഷത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സവിത കെ.കെ., ലീല പി.കെ., അനസ് അന്യാട്ട്, സുനിത, രമ്യ സുർജിത്, മഞ്ജുള കെ.കെ. എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ഡോ. ഷിംജ കെ.എൻ., ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബാവ ഷബീബ്, അഭിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
