മൂടാടി : മൂടാടി ഗ്രാമപഞ്ചായത്തിൽ വീട്ടിലൊരു സംരംഭം ആരംഭിച്ചു. പന്തലായനി ബ്ലോക് പഞ്ചായത്ത് 25 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സംരഭക യൂണിറ്റ് പദ്ധതിയായ ലളിതം കാറ്ററിംഗ് യൂണിറ്റ് ഒൻപതാം വാർഡിൽ ആരംഭിച്ചു.
സംസ്ഥാന ഗവൺമെൻ്റ് വീടുകളിലെ സംരഭങ്ങൾക് ലൈസൻസ് അനുവദിക്കാൻ അനുമതി നൽകിയതിൻ്റെ ഭാഗമായി മൂടാടി ഗ്രമപഞ്ചായത്ത് നൽകിയ ലൈസൻസിലാണ് സംരഭം ആരംഭിച്ചത്. ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത് പ്രസിഡൻ്റ സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻ്റ ചൈത്ര വിജയൻ , സ്ഥിരം സമിതി അധ്യക്ഷൻ കെ. ജീവാനന്ദൻ മാസ്റ്റർ , 8-ാം വാർഡ് മെമ്പർ സുനിത വ്യവസായ ഓഫീസർ സരിത , ഓ-രഘുനാഥ്,പി.രാഘവൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ലത കെ.പി. സ്വാഗതവും പ്രജിത നന്ദിയും പറഞ്ഞു