മൂടാടിയിൽ ‘വേനൽ തുമ്പി’ ബാലസംഘം പയ്യോളി ഏരിയാ കലാജാഥ ഉദ്ഘാടനം

news image
May 4, 2023, 8:18 am GMT+0000 payyolionline.in

മൂടാടി:  ബാലസംഘം പയ്യോളി ഏരിയാ വേനൽ തുമ്പി കലാജാഥ ഉദ്ഘാടനം മൂടാടിയിൽ ബാലസംഘം സംസ്ഥാന ജോ: സെക്രട്ടറി അമാസ്.എസ് .ശേഖർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ദേവനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാ ജാഥാ കോഡിനേറ്റർ
ആർ.പി. കെ.രാജീവ് കുമാർ, ജാഥാ മനേജർ ടി. ഷീബ എന്നിവർ സംസാരിച്ചു.


ശാസ്ത്രം വളരുമ്പോഴും അന്ധവിശ്വാസത്തിന് അടിമപ്പെടുന്ന സമൂഹം, പശു രാഷ്ട്രീയം, ഗാന്ധി മരിച്ചതല്ല കൊന്നതാണ് എന്ന് ഉറക്കെ പറയുന്ന 7 സ്കിറ്റുകളും 3 സംഗീതശില്പങ്ങയ്യും വേദിയിൽ അവതരിപ്പിച്ചു.
കലാജാഥയിൽ പങ്കെടുക്കുന്നവർക്കും ,ക്യാമ്പ് സംഘാടക സമിതിക്കും അമാസ്. എസ്. ശേഖർ ഉപഹാരങ്ങൾ നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe