മൂടാടിയിൽ ‘ഹൃദയസ്പർശം’ പാലിയേറ്റീവ് സംഗമം നടത്തി

news image
Oct 25, 2025, 5:50 am GMT+0000 payyolionline.in

മൂടാടി :- ഇമ്പാക്ട് പാലിയേറ്റീവ് കെയറിന്റെയും മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ് ഇനിഷ്യേറ്റീവും ചേർന്ന് “ഹൃദയസ്പർശം” എന്ന പേരിൽ പാലിയേറ്റീവ് സംഗമം നടത്തി.

മൂടാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം കിടപ്പുരോഗികളെ പരിചരിക്കുന്ന പ്രസ്ഥാനമാണ് ഇമ്പാക്ട് പാലിയേറ്റീവ് . മലബാർ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോക്ടർ കെ എം നസീർ അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ പി കെ സാഹിറ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, സുമതി കെ എന്നിവരും ഇമ്പാക്ട് ഭാരവാഹികളായ ഹമീദ് കുന്നോത്ത്, വി പി ബഷീർ എം.കെ അബ്ദുൽ കരീം എന്നിവരും സംസാരിച്ചു.

രജിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ടി.ടി ആലിക്കുട്ടി, ബൈജു എം, ബഷീർ ടി.ടി, ശശി ചെറുവത്ത്, സെറീന,രമണി,സ്വർണ്ണലത, ഷാമിൽ, ഗിരിജ,റിസ്വാൻ എന്നിവരും, മലബാർ കോളേജ് അധ്യാപക വിദ്യാർത്ഥി പ്രതിനിധികളും സംഗമത്തിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe