മൂടാടി : മൂടാടി ഗ്രാമപഞ്ചായത്തിൽ മത്സ്യതൊഴിലാളികൾക്ക് വല നൽകി. നാലു ലക്ഷത്തി എൺപതിനായിരം രൂപയാണ് പദ്ധതി വിഹിതമായി വല നൽകാൻ ഉപയോഗിച്ചത്.
പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വിതരണം നടത്തി. വൈസ് പ്രസിഡൻ്റ ഷീജപട്ടേരി ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില, വാർഡ് മെമ്പർ റഫീഖ്, പുത്തലത്ത് ഫിഷറീസ് ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവർ സംസാരിച്ചു.