കൊയിലാണ്ടി: വന്ദേ ഭാരത് എക്സ്പ്രസ്സിന് മൂടാടി വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തിൽ ആർ.പി.എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമാണ്ടൻ്റ് സംഭവസ്ഥലം സന്ദർശിച്ചു.
രാത്രിയിലാണ് സംഭവ സ്ഥലം സന്ദർശിച്ചത്. വെള്ളിയാഴ്ചയാണ് വന്ദേ ഭാരതിനു നേരെ കല്ലേറുണ്ടായത്.സംഭവത്തെ തുടർന്ന് നിരവധി പേരെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ ലോക്കോ പൈലറ്റിൻ്റെ മൊഴി ലഭിക്കാത്തതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.
അതീവ സുരക്ഷാ വിഭാഗത്തിൽപെട്ട ട്രെയിനാണ് വന്ദേ ഭാരത് .വരും ദിവസങ്ങളിൽ റെയിൽവെയുടെ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കും. 6 മാസം മുമ്പ് റെയിൽപാളത്തിൽ കല്ല് വെചതിന് ഒരാളെ അറസ്റ്റ് ചെയ്തി ന്നു.