മൂന്നാർ ഹെഡ് വർക്സ് ഡാമിന്റെ ഷട്ടറുകൾ തുറന്നു; മുതിരപ്പുഴയിൽ ‘ചാകര’

news image
Feb 11, 2023, 3:53 pm GMT+0000 payyolionline.in

മൂന്നാർ ∙ ഹെഡ് വർക്സ് ഡാമിന്റെ ഷട്ടറുകൾ അറ്റകുറ്റപ്പണികൾക്കായി തുറന്നു. മുതിരപ്പുഴയിൽ മീൻപിടിക്കാനെത്തിയ വർക്ക് ‘ചാകര’. ഇന്നലെ രാവിലെയാണ് അറ്റകുറ്റപ്പണികൾ ക്കായി പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയർത്തി വെളളം തുറന്നു വിട്ടത്. തുടർന്ന് പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് മീൻപിടിത്തം വ്യാപകമായത്. കുഞ്ചിത്തണ്ണി, രാജാക്കാട്, കഞ്ഞിക്കുഴി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പേരാണ് വാഹനങ്ങളിലും മറ്റുമായി മീൻപിടിക്കാനെത്തിയത്.

വീശുവല, തടവല, പൊത്തുവല, ചൂണ്ട എന്നിവ ഉപയോഗിച്ചാണ് മീൻപിടിത്തം. ചെറുതും വലുതുമായ ഗോൾഡ് ഫിഷാണ് എല്ലാവർക്കും ലഭിച്ചത്. അഞ്ചു കിലോ വരെ തൂക്കമുള്ള മീനുകൾ ലഭിച്ചവരുണ്ട്. കിലോയ്ക്ക് 300 മുതൽ 400 രൂപയ്ക്കാണ് പലരും മീൻ വിറ്റത്. പലർക്കും 25 കിലോ മീൻ വരെ ലഭിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഹെഡ് വർക്സ് ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു വിടുന്നത്. മാർച്ച് 3ന് ഷട്ടറുകൾ അടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe