മൂ​ല​മ​റ്റം അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ജൂനിയർ സൂപ്രണ്ടിനെ എണ്ണയിലിട്ട് പൊരിക്കുമെന്ന് ഊമക്കത്ത് ;

news image
Sep 13, 2023, 5:48 am GMT+0000 payyolionline.in

മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​നെ എ​ണ്ണ​യി​ലി​ട്ട് പൊ​രി​ക്കു​മെ​ന്ന് ഊ​മ​ക്ക​ത്ത്. ചൊ​വ്വാ​ഴ്ച​യാ​ണ്​ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഭീ​ഷ​ണി​യും ആ​ക്ഷേ​പ​വും എ​ഴു​തി​യ ക​ത്ത് ല​ഭി​ച്ച​ത്. ക​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട്.

അ​റ​ക്കു​ളം സ്വ​ദേ​ശി ജോ​സ് മാ​ത്യു​വി​ന്​ റെ​സി​ഡ​ൻ​ഷ്യ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട് ആ​ഴ്ച​ക​ൾ​ക്ക് മു​മ്പേ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ മ​ന്ത്രി ഉ​ൾ​പ്പെ​ടെ ഇ​ട​പെ​ട്ട സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ജോ​സ് മാ​ത്യു സ്ഥി​ര​താ​മ​സ സ​ർ​ടി​ഫി​ക്ക​റ്റി​ന് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, ഫീ​ൽ​ഡു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ജോ​സ് നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.

ആ​റ് മാ​സ​മെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം അ​റി​യി​ച്ച​തോ​ടെ ജോ​സ് മാ​ത്യു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞു. മ​ന്ത്രി ഉ​ട​ൻ ജി​ല്ല ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ കു​ര്യാ​ക്കോ​സി​നോ​ട് വേ​ണ്ട​ത് ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ജോ​സി​ന്​ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ഉ​ണ്ടാ​യ അ​നു​ഭ​വം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ഗ​ണ​ന​യും അ​ഴി​ഞ്ഞാ​ട്ട​വു​മാ​ണെ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​​ക്ഷേ​പ​വും ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​ ഊ​മ​ക്ക​ത്ത്​ എ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe