മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണോപഹാരങ്ങൾ വിതരണം ചെയ്തു. ബ്ലൂമിംഗ് സീനിയർ മെമ്പർ എം.എം.കരുണാകരന് ഓണോപഹാരം കൈമാറിക്കൊണ്ട് പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലൂമിംഗ് വൈസ് പ്രസിഡൻ്റ് ബി. അശ്വിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.എം.സുരേഷ്,കെ.ശ്രീധരൻ,വിജീഷ് ചോതയോത്ത്,എസ്.എസ്.അതുൽകൃഷ്ണ, ജെ.എസ്.ഹേമന്ത് എന്നിവർ പ്രസംഗിച്ചു.