മേപ്പയ്യൂർ : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഷ്‌ഖ് മജിലിസും പ്രാർത്ഥന സംഗമവും നടത്തി. അയോൽപ്പടി ഇമാദുദ്ധീൻ മസ്ജിദിൽ വെച്ച് നടന്ന പരിപാടി എസ്.ജെ.കെ.എം മേപ്പയ്യൂർ റെയ്ഞ്ച് സെക്രട്ടറി ആലക്കാട് അഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

ആയോൽപ്പടി ജമാദുദ്ധീൻ മസ്ജിദിൽ നടന്ന പ്രാർത്ഥന സംഗമം
ഷാഹിദ് തിരുവള്ളൂർ അധ്യക്ഷനായി.അദ്ഹം അഷ്അരി, വി.കെ അഷറഫ്, വി.പി ശരീഫ് , മുഹമ്മദ് അസ്‌ലം വാഫി,ഫാസിൽ ഫൈസി, ഷിബിലി റഹ്മാനി, റംഷാദ് ദാരിമി, നിയാസ് ദാരിമി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഇഷ്‌ഖ് മജ്‌ലിസിന് ഉനൈസ് ദാരിമി പന്തിപൊയിൽ, ഹാഫിള് ഹഫീൽ ദാരിമി എന്നിവർ നേതൃത്വം നൽകി. മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്ലാം മദ്റസയിൽ പ്രാർത്ഥന ദിനം ആചരിച്ചു. മദ്റസ പ്രസിഡന്റ് സി. കെ അബ്ദുറഹ്മാൻ അധ്യക്ഷനായി. സദർ മുഅല്ലിം ആലക്കാട്ട് അഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മുസ്‌ലിയാർ, സിഹാസ് ദാരിമി, യൂസഫ് മുസ്‌ലിയാർ, അബ്ദുറഹ്മാൻ ദാരിമി എന്നിവർ സംസാരിച്ചു.