കീഴരിയൂർ : ശ്രീ വാസുദേവാശ്രമം ഗവ ഹൈസ്കൂൾ നടുവത്തൂർ, നമ്പ്രത്ത്കര യു പി എന്നീ വിദ്യാലയങ്ങളിൽ വച്ച് നടന്ന മേലടി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേള സമാപിച്ചു. ഐ ടി മേളയിൽ ഒന്നാം സ്ഥാനം കീഴൂർ എയുപി, രണ്ടാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയൂർ, മൂന്നാം സ്ഥാനം ജിയുപിഎസ് കീഴൂരും നേടി. ഹൈസ്കൂൾ വിഭാഗം ഐടി മേള ഒന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയൂർ, രണ്ടാം സ്ഥാനം സി കെ ജി എച്ച് എസ് ചിങ്ങപുരം, മൂന്നാം സ്ഥാനം ബി ടി എം എച്ച് എസ് തുറയൂർ, ഐടി മേള ഹയർ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ, രണ്ടാം സ്ഥാനം ജിഎച്ച്എസ് ആവള, മൂന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് പയ്യോളി, ഗണിതശാസ്ത്രമേളയിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം ചെറുവണ്ണൂർ എൽ പി, രണ്ടാം സ്ഥാനം എസ്എൻ ബിഎംജിയു .പി എസ് മേലടി , മൂന്നാം സ്ഥാനം സേക്രട്ട് ഹേർട്ട് സ്കൂൾ പയ്യോളിയും നേടി.
യുപി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം കെ ജി എം എസ് കോഴുക്കല്ലൂർ, രണ്ടാം സ്ഥാനം തൃക്കോട്ടൂർ യു പി സ്കൂൾ, മൂന്നാം സ്ഥാനം കീഴൂർ യുപി സ്കൂളും നേടി. എച്ച് എസ് വിഭാഗം ഗണിതശാസ്ത്രമേളയിൽ ജിവിഎച്ച്എസ്എസ് പയ്യോളി ഒന്നാം സ്ഥാനവും, ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനവും, ബി ടി എം എച്ച് എസ് തുറയൂർ മൂന്നാം സ്ഥാനവും നേടി. ഹയർസെക്കണ്ടറി വിഭാഗം ഗണിതശാസ്ത്രമേളയിൽ ജിഎച്ച്എസ് ആവള ഒന്നാം സ്ഥാനവും, ബി ടി എം എച്ച് എസ് എസ് തുറയൂർ രണ്ടാം സ്ഥാനവും, ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ മൂന്നാം സ്ഥാനവും നേടി. സയൻസ് മേള എൽ പി വിഭാഗം ഒന്നാം സ്ഥാനം ചെറുവണ്ണൂർ എൽപിഎസ്, രണ്ടാം സ്ഥാനം വീരവഞ്ചേരി എൽപി സ്കൂളും, മൂന്നാം സ്ഥാനം ഗവൺമെൻറ് മാപ്പിള ആവള സ്കൂളും നേടി. യുപി വിഭാഗം സയൻസ് മേളയിൽ വിമംഗലം യുപി സ്കൂൾ ഒന്നാം സ്ഥാനവും, ബിഎം യുപി സ്കൂൾ രണ്ടാം സ്ഥാനവും സി കെ ജി എം എച്ച് എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം സയൻസ് മേളയിൽ സികെജി ചിങ്ങപുരം ഒന്നാം സ്ഥാനവും, ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനവും ജിവിഎച്ച്എസ്എസ് പയ്യോളി മൂന്നാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗം സയൻസ് മേളയിൽ ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ഒന്നാംസ്ഥാനം, ജിവിഎച്ച്എസ്എസ് പയ്യോളി രണ്ടാം സ്ഥാനം സി കെ ജി എം എച്ച്എസ്എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി. സോഷ്യൽ സയൻസ് എൽ പി വിഭാഗം ഒന്നാം സ്ഥാനം വെണ്ണറോട് എൽ പി സ്കൂൾ രണ്ടാം സ്ഥാനം വീരവഞ്ചേരി എൽ പി സ്കൂൾ മൂന്നാം സ്ഥാനം വി എം യു പി സ്കൂൾ ‘.സോഷ്യൽ സയൻസ് യുപി വിഭാഗം ജിഎച്ച്എസ് ചെറുവണ്ണൂർ ഒന്നാംസ്ഥാനം യുപി സ്കൂൾ രണ്ടാംസ്ഥാനം ജിയുപിഎസ് തുറയൂർ മൂന്നാംസ്ഥാനം,സോഷ്യൽ സയൻസ് ഹൈസ്കൂൾ വിഭാഗം ജിവിഎച്ച്എസ്എസ് പയ്യോളി ഒന്നാംസ്ഥാനം സി കെ ജി എം എച്ച്എസ്എസ് ചിങ്ങപുരം രണ്ടാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സോഷ്യൽ സയൻസ് ഹയർസെക്കണ്ടറി വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ഒന്നാം സ്ഥാനം ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി രണ്ടാംസ്ഥാനം സി കെ ജി എം എച്ച്എസ്എസ് ചിങ്ങപുരം മൂന്നാംസ്ഥാനം.പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം ചെറുവണ്ണൂർ എൽ പി രണ്ടാം സ്ഥാനം കിഴൂർ എയുപി സ്കൂൾ മൂന്നാംസ്ഥാനം ജെംസ് എൽ പിഎസ് പയ്യോളി അങ്ങാടി.
പ്രവർത്തി പരിചയമേള യുപി വിഭാഗം ജി യു പി എസ് തുറയൂർ ഒന്നാംസ്ഥാനം കെജിഎംഎസ് കൊഴുക്കല്ലൂർ രണ്ടാം സ്ഥാനം തൃക്കോട്ടൂർ എ യു പി സ്കൂൾ മൂന്നാംസ്ഥാനവും നേടി.പ്രവൃത്തി പരിചയമേള ഹൈസ്കൂൾ വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി രണ്ടാം സ്ഥാനം.ജിഎച്ച്എസ്എസ് ചെറുവണ്ണൂർ മൂന്നാം സ്ഥാന വും നേടി. പ്രവർത്തിപരിചയമേള ഹയർ സെക്കൻഡറി വിഭാഗം ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ഒന്നാം സ്ഥാനം ടി.എസ് ജി.വി എച്ച്.എസ് എസ് പയ്യോളി രണ്ടാം സ്ഥാനം ബിടിഎം ഹൈസ്കൂൾ തുറയൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു . കീഴരിയൂർ വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന പി മുഖ്യാതിഥിയായി. ആശംസകൾ അർപ്പിച്ചു കൊണ്ട് മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു , മേലടി എ. ഇ. ഒ ഹസീസ് പി , ഹയർസെക്കണ്ടറി പ്രിൻസിപ്പൽ അമ്പിളി, ബിആർസി ട്രെയ്നർ അനീഷ് പി
, പിടിഎ പ്രസിഡണ്ട് ടി ഇ ബാബു, എം പി ടി എ പ്രസിഡന്റുമാരായ ഉമൈബാനു, മിനി എം.എം എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ എച്ച്.എം അജിത സി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രജിത്ത് ടി കെ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വിവിധ മേളകളിൽ ഓവറോൾ ചാമ്പ്യൻമാരായ വിദ്യാലയങ്ങൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.