പയ്യോളി : മേലടി എ.ഇ.ഒ. ഓഫീസിൽ രണ്ട് മാസമായി ചാർജെടുത്ത സീനിയർ സൂപ്രണ്ടിന്റെ കൃത്യവിലോപത്തിനും അനാസ്ഥക്കുമെതിരെ കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
എ.ഇ.ഒ.ഓഫീസിൽ അംഗീകാരത്തിനായി ധാരാളം ഫയലുകൾ അംഗീകാരത്തിനായി കെട്ടിക്കിടക്കുമ്പോഴാണ് വല്ലപ്പോഴും മാത്രം ഓഫീസിലെത്തുകയും, ഓഫീസിൽ വരുന്ന ദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രം ജോലി ചെയ്ത് ഓഫീസ് വിട്ട് പോകുകയും ചെയ്യുകയാണ് പതിവ്.
സൂപ്രണ്ടിന്റെ അനാസ്ഥയിൽ ഉപജില്ലയിലെ അധ്യാപകരുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരo സാധ്യമാക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിക്ക് കെ.പി.എസ്.ടി.എ. നേതൃത്വം നൽകുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് പറഞ്ഞു.
ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, ടി.സി.സുജയ, ടി.സതീഷ് ബാബു, ആർ.പി. ഷോഭിദ്, ജെ.എൻ.ഗിരീഷ്, കെ.ഹരീഷ്, പി.ബി.അദ്വൈത് എന്നിവർ പ്രസംഗിച്ചു.