മേലടി ബ്ലോക്ക് പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നാളെ കോട്ടക്കലിൽ

news image
Feb 25, 2025, 6:15 am GMT+0000 payyolionline.in

പയ്യോളി  ∙ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ  നടക്കും.   രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഇരിങ്ങൽ – കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ (ഹാജി പി. കുഞ്ഞമ്മദ് മാസ്റ്റർ നഗർ )  ആണ് നടക്കുന്നത്. സമ്മേളനം കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.

പ്രകടനം, പ്രതിനിധി സമ്മേളനം, ആദരിക്കൽ, അവാർഡ് വിതരണം, കൈത്താങ്ങ് പെൻഷൻ വിതരണം, തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സമ്മേളനം നടത്തുക.  ഇരിങ്ങൽ, പയ്യോളി, തിക്കോടി, തുറയൂർ, കീഴരിയൂർ, മേപ്പയ്യൂർ , കൊഴുക്കല്ലൂർ എന്നീ 7 യൂനിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 165 ബ്ലോക്ക് കൗൺസിലർമാർ സമ്മേളനത്തിൽ പ്രതിനിധികൾ സമ്മേനത്തിൽ പങ്കെടുക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe