മേലടി ബ്ലോക്ക് സേഫ് -22 ഭവനപൂര്‍ത്തീകരണം നിര്‍വ്വഹിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഗുണഭോക്ത്യ സംഗമവും നാളെ

news image
Jul 12, 2023, 8:01 am GMT+0000 payyolionline.in

പയ്യോളി : പട്ടിക ജാതി വികസന വകുപ്പ് മേലടി ബ്ളോക്ക് സേഫ് -22 ഭവനപൂര്‍ത്തീകരണം നിര്‍വ്വഹിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഗുണഭോക്ത്യ സംഗമവും നാളെ രാവിലെ 10 മണിക്ക് മേലടി ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. മേലടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷം വഹിച്ചു.ടി പി രാമകൃഷ്ണന്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, വടകര നഗരസഭ ചെയര്‍മാന്‍ കെ പി ബിന്ദു എന്നിവര്‍ മുഖ്യ അതിഥികളാകും.ചടങ്ങില്‍ കെ ടി രാജന്‍, കെ കെ നിര്‍മല ടീച്ചര്‍, സി കെ ഗിരീഷ്, ജമീല സമദ്, പി പ്രസന്ന, എം .എം  രവീന്ദ്രന്‍, മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍, എം പി ബാലന്‍, കെ സരുണ്‍,എന്‍ കെ കൃഷ്ണേന്തു എന്നിവര്‍ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe