നന്തി: നന്തി ടൗണിന് സമീപം കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കളവ് ശ്രമത്തിനിടെ കിണറ്റിൽ വീണ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീടിന് സമീപം മോഷണശ്രമം നടത്തുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കിണറ്റിൽ ഒരാൾ വീണതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ പോലീസിനെയും കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്.
