ശബരിമല തീർഥാടകർക്ക് എൽ.ഐ.സി. വഴി രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

news image
Oct 30, 2026, 12:25 pm GMT+0000 payyolionline.in

 

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് ഇൻഷുറൻസ് ലഭ്യമാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. LIC യുമായി ധാരണയിലായി. 2 ലക്ഷം രൂപയുടെ പരിരക്ഷ നൽകും. നോമിനിയുടെ പേരും ബന്ധവും വിർച്വൽ ക്യൂ ബുക്കിംഗ് സമയത്ത് ചോദിക്കും. ആദ്യമായിട്ടാണ് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുതുന്നതെന്നും കെ ജയകുമാർ വ്യക്തമാക്കി.വെൽഫയർ ഫണ്ട് ഉണ്ട്. ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം തുറക്കും. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. നിലക്കലും പമ്പയിലും റിസപ്ഷൻ ഡസ്ക് ഉണ്ടാവും. മരാമത്ത് പണികൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. പത്താം തീയതിക്ക് മുമ്പ് തീരും.ഡിജിറ്റലൈസഷൻ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. കിൻഫ്ര എംഡി സ്‌നേഹിൽ കുമാറുമായി ചർച്ച നടത്തി. വിശദാംശങ്ങൾ പിന്നീട് പറയാം. നിയമപരമായ പ്രശ്നമില്ല. നിലവിലുള്ള വ്യക്തികൾ തന്നെ പദ്ധതി പൂർത്തിയാക്കും. കിൻഫ്ര പിന്മാറിയാലും പദ്ധതി തുടരും.വേണ്ടാത്ത ഒരു കാര്യവും ദേവസ്വം ബോർഡ് ചെയ്തിട്ടില്ല. അനാവശ്യമായിട്ടുള്ള ഒരു ചെലവുമില്ല. ഒ.ജി. ബിജുവിന് തന്നെ ഫെസ്റ്റിവൽ കൺട്രോൾ റൂമിന്റെ ചുമതല കൊടുക്കും. ആരോപണം എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും ഉണ്ട്. ഉദ്യോഗസ്ഥരെ ഒന്നും ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe