കാക്കനാട്: ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവനയിൽ ബ്രൈറ്റ് ബിജു (22) വിനെ ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ബ്രൈറ്റ് അപ്പാർട്ട്മെന്റിലെത്തിയത്. രാത്രി എട്ടോടെ ബ്രൈറ്റ് കുഴഞ്ഞുവീണെന്നാണ് കൂടെ ഉണ്ടായിരുന്ന യുവതി പോലീസിനോട് പറഞ്ഞത്. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവ്: ബിജു ജോസഫ്. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബെസ്റ്റോ ബിജു, ബെനീറ്റ മറിയം ബിജു.
യുവാവിനെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി, കുഴഞ്ഞുവീണതെന്ന് കൂടെയുണ്ടായിരുന്ന യുവതി
Nov 9, 2026, 9:13 am GMT+0000
payyolionline.in
