യൂട്യൂബ് വീഡിയോ അനുകരിച്ച ഫറോക്ക് സ്വദേശിയായ 15 വയസ്സുകാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി : ഫയര്‍ഫോഴ്സ് രക്ഷകരായി

news image
Dec 12, 2022, 5:46 am GMT+0000 payyolionline.in

കോഴിക്കോട്: യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ച ഫറോക്ക് സ്വദേശിയായ പതിനഞ്ചുവയസ്സുകാരന് കിട്ടിയത് എട്ടിന്‍റെ പണി. ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരന് രക്ഷകരായത് അഗ്നിരക്ഷാസേന. മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ കൌമാരക്കാരനെ വീട്ടുകാര്‍ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

 

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ സ്റ്റീൽമോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടർമാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം  മുറിച്ചെടുത്തത്. ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീർത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റർമാരും രക്ഷാപ്രവർത്തനം നടത്തിയത്. ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോൾ   ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു .

ജീവൻ തന്നെ അപകടത്തിലാകുമായിരുന്ന കൗമാരക്കാരനെ ഏറെ പ്രയാസപ്പെട്ടാണ് അഗ്നി രക്ഷാസേനയും ഡോക്റ്റർമാരും ചേർന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോകൾ കണ്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്തായാലും പതിനഞ്ചുകാരന് അപകടമൊന്നും സംഭവിക്കാത്തില്‍ അശ്വാസത്തിലാണ് വീഡ്ഡുകാരും ഡോക്ടര്‍മാരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe