റമദാൻ റെസിപി – ഇളനീർ പുഡ്ഡിങ്
ചേരുവകൾ
1. T coco, ടെൻഡർ കോക്കനട് പൾപ്പ്: 1 പാക്കറ്റ്
2. പാൽ: 1/2 ലിറ്റർ
3. പഞ്ചസാര: 1/2 കപ്പ്
4. മിൽക്ക് മെയ്ഡ്: 1/2 കപ്പ്
5. ചൈന ഗ്രാസ്: 10 ഗ്രാം
തയാറാക്കുന്ന വിധം:
ചൈന ഗ്രാസ് 5 മിനിറ്റ് വെള്ളത്തിലിട്ടു വെക്കുക. പാൽ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ അര കപ്പ് പഞ്ചസാരയും, അരകപ്പ് മിൽക്ക് മെയ്ഡും ചേർക്കുക. വെള്ളത്തിലിട്ടു വെച്ച ചൈന ഗ്രാസ് മറ്റൊരു പാത്രത്തിൽ അടുപ്പത്ത് വെച്ച് ചെറിയ തീയിൽ ഉരുക്കിയെടുത്ത് പാലും പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർത്ത ചേരുവയിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ അണക്കുക.
ചൂട് കുറഞ്ഞതിന് ശേഷം ഒരു പാക്കറ്റ് T coco ടെണ്ടർ കോക്കനട് പൾപ് മുകളിൽ പറഞ്ഞ മിശ്രിതത്തിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പുഡ്ഡിങ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റി ഡെക്കറേറ്റ് ചെയ്ത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുത്തതിനു ശേഷം ഉപയോഗിക്കുക.