..
കൊയിലാണ്ടി: റോഡിന്റെ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിലെ വ്യാപാരികൾ. കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണം, പൊടി ശല്യo കൊണ്ട് സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. പ്രവർത്തി വൈകും തോറും പൊടി ശല്യo രൂക്ഷമാണ് .


മാർക്കറ്റ് റോഡ് മുതൽ ബസ് സ്റ്റാന്റ് വരെ നടക്കുന്ന പ്രവർത്തനങ്ങൾ അവതാളത്തിലാണ്. തുടങ്ങി വച്ച വർക്ക് പൂർത്തീകരിക്കാതെ മറ്റ് സ്ഥലങ്ങളിൽ പ്രവർത്തി നടത്തുകയാണ് നിലവിൽ കരാർ കമ്പനി ചെയുന്നത്. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് വ്യാപാരി നേതാകളായ മണിയോത് മൂസ്സ, കെ. എം. രാജീവൻ, റിയാസ് അബൂബക്കർ, ടി. പി. ഇസ്മായിൽ സൗമിനി മോഹൻദാസ്, ഷൌക്കത്ത് കൊയിലാണ്ടി എന്നിവർ പറഞ്ഞു.
