.
പയ്യോളി : റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 12 ന് ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്താൻ ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റി പയ്യോളി വ്യാപാര ഭവനിൽ വിളിച്ചുചേർത്ത ജനറൽ ബോഡിയോഗത്തിൽ തീരുമാനിച്ചു.
നഗരസഭ പരിധിയിൽ കുടിവെള്ളത്തിന് വേണ്ടി വെട്ടിപോളിച്ചറോഡുകളും നാഷണൽ ഹൈവേ സർവീസ് റോഡുകളും ഗതാഗത യോഗ്യമാക്കണമെന്ന് കമ്മിറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
റിനീഷ് ടി സി സ്വാഗതം പറഞ്ഞു. യുകെപി റഷീദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ സി സതീശൻ , സായി രാജേന്ദ്രൻ, എ വിനോദൻ , ടി കെ ലത്തീഫ് , സി വി രാജീവൻ , മുഹമ്മദ്, സുബീഷ് നൗഫൽ എന്നിവർ സംസാരിച്ചു. ടി ടി സോമൻ നന്ദി പറഞ്ഞു.