പയ്യോളി : വിദ്യാർത്ഥികളുടെ ഭാവിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് വേണ്ടത് എന്നും ജനങ്ങൾ രാഷ്ട്രീയം നോക്കാതെ ഇറങ്ങണം എന്നും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. പയ്യോളി മുനിസിപ്പൽ എം എസ് എഫ് സംഘടിപ്പിച്ച മുൻസിപ്പൽ പൊതുസമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യോളിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന സമ്മേളനത്തിന്റെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത വിദ്യാർത്ഥി റാലിയോട് കൂടിയ അവസാന ദിനമായിരുന്നു ഇന്നലെ. മുനിസിപ്പൽ എം എസ് എഫ് പ്രസിഡന്റ് സജാദ് അധ്യക്ഷനായ സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ, മഠത്തിൽ അബ്ദുറഹ്മാൻ, എ പി കുഞ്ഞബ്ദുള്ള, ബഷീർ മേലടി, പി വി അഹമ്മദ്, എ പി റസാഖ്, എസ് കെ സമീർ, എസ് എം അബ്ദുൽ ബാസിത്, അഡ്വ കെ ഹസനുൽ ബന്ന, സിനാൻ, മുന്ന പറമ്മൽ, ഫാസിൽ ഇ സി, ശാക്കിർ വി കെ, റസീബ്, മുഹമ്മദ് ഷഹാൽ, ശമ്മാസ്, ആദിൽ കിഴുർ തുടങ്ങിയവർ സംസാരിച്ചു