ലഹരിക്കേസിൽ ശിക്ഷിച്ചാൽ ഇനി പരോൾ ഇല്ല; കാലാവധി തീരും വരെ ജയിൽവാസം

news image
Jul 27, 2023, 2:54 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഇനി കാലാവധി തീരും വരെ ജയിലിൽ കഴിയണം. ഇത്തരം തടവുകാർക്കു സാധാരണ പരോളും അടിയന്തര പരോളും നിഷേധിച്ച് ആഭ്യന്തരവകുപ്പു വിജ്ഞാപനമിറക്കി. പരോളിൽ ഇറങ്ങി വീണ്ടും ലഹരിക്കേസിൽ ഉൾപ്പെടുന്നതു ലഹരി വ്യാപനത്തിനു കാരണമാകുന്നതു തടയാനാണു നടപടി. 2014ലെ ചട്ടത്തിലാണു ഭേദഗതി വരുത്തിയത്. എൻഡിപിഎസ് (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർക്കാണു ബാധകം.

ഇന്നലത്തെ കണക്കുപ്രകാരം സംസ്ഥാനത്തെ മൂന്നു സെൻട്രൽ ജയിലുകളിലായി 2482 എൻഡിപിഎസ് തടവുകാരുണ്ട്. ഇവരിൽ 454 പേരാണു ശിക്ഷയനുഭവിക്കുന്നവർ. 1362 പേർ റിമാൻഡ് പ്രതികളും 536 പേർ വിചാരണത്തടവുകാരുമാണ്. എൻഡിപിഎസ് കേസിൽ ശിക്ഷ കഴിഞ്ഞെങ്കിലും സ്വന്തം രാജ്യം ഏറ്റെടുക്കാത്തതിനാൽ ജയിലുകളിൽ കഴിയുന്ന 45 വിദേശികളുണ്ട്. എൻഡിപിഎസ് കേസിലുൾപ്പെട്ട കാപ്പാ (ഗുണ്ടാ നിയമം) തടവുകാർ 84 പേരുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe