ലഹരി ഉപയോഗത്തിൻ്റെ കടന്നുകയറ്റം കലാരംഗത്തും മൂല്യച്യുതി ഉണ്ടാക്കുന്നു – കരിവെള്ളൂർ മുരളി

news image
May 23, 2025, 4:06 am GMT+0000 payyolionline.in

കീഴരിയൂര്‍  :  ലഹരി വസ്തുക്കളുടെ കടന്നുകയറ്റം കലാ- സാംസ്കാരിക മേഖലയെപ്പോലും ബാധിക്കുന്നത് ആശങ്കാജനകമാണെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കീഴരിയൂരിൽ ഫോക് ലോർ ഇനങ്ങൾക്കും ,മാപ്പിള കലകൾക്കും, അനുഷ്ഠാന കലകൾക്കും  പ്രാധാന്യം നൽകി വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തി രൂപീകരിച്ച കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 


വയലാർ എഴുതിയ ‘ ബലികുടീരങ്ങളെ ‘ എന്ന ഗാനം ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കനലെരിയുന്ന ഓർമകൾ നെഞ്ചിലേറ്റിയതു കൊണ്ടാണ് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായികയും കീഴരിയൂർ കാരിയുമായ ആര്യനന്ദയ്ക്ക് ഫൗണ്ടേഷൻ്റെ ആദരസൂചകമായുള്ള ഉപഹാരം കരിവള്ളൂർ മുരളി നൽകി.

കെസിഎഫ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. കീഴരിയൂർ
കൾചറൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി കെ. നീലാംബരി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം.സുനിൽ, കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ കോഓർഡിനേറ്റർ ഇടത്തിൽ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ എം.എം.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സുനിതാബാബു , ഗ്രാമ പഞ്ചായത്ത് അംഗം സവിത നിരത്തിൻ്റെ മീത്തൽ, കെസിഎഫ് വനിതാ വേദി പ്രസിഡൻ്റ് സാബിറ നടുക്കണ്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാലിക്കറ്റ് മെലഡി മ്യൂസിക്ക് അവതരിപ്പിച്ച ബാംസുരി മ്യൂസിക് ഈവും, ചേലിയ ഫ്യൂഷൻ ഫോക്ക് മ്യൂസിക് പരിപാടി, കെ.സി.എഫ് കലാവിഭാഗത്തിൻ്റെ ഗാനമേളയും മറ്റു കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe