പയ്യോളി: ലഹരി വിപത്തിനെതിരെ സനാതനം പയ്യോളിയുടെ ആഭിമുഖ്യത്തില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ബിജെപി ജില്ല കമ്മറ്റി അംഗം കെ.പി മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സഹദേവന് അധ്യക്ഷം വഹിച്ചു. കുമാരി ഗായത്രി നങ്ങാരടി പ്രഭാഷണം നടത്തി.
സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി, മദ്യ വർജ്ജന സമിതി പ്രവർത്തകൻ നിസാർ കാളം കുളത്ത്, ഉഷാനന്ദിനി ടീച്ചർ, ബാബു നങ്ങാരടി ( ബാല ഗോകുലം) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബാബു മാസ്റ്റർ വടക്കയിൽ സ്വാഗതവും സനാതനം പ്രസിഡണ്ട് കെ.പി. റാണാപ്രതാപ് നന്ദിയും പറഞ്ഞു.