ലഹരി വിരുദ്ധ ക്യാമ്പയിൻ ; തുറയൂരിൽ ജനമഹാസാഗരം

news image
Nov 30, 2022, 5:02 am GMT+0000 payyolionline.in

 

പയ്യോളി : ലഹരിക്കെതിരെ തുറയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ഗിരീഷിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, സ്ഥിരം സമിതി അംഗങ്ങളായ രാമകൃഷ്ണൻ. കെ. എം സബിൻരാജ്, ദിപിന, ആസൂത്രണ സമിതി ഉപദ്യയ്ക്ഷൻ എം. പി. ഷിബു, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ദുൽകിഫിൽ ബ്ലോക്ക്‌ മെമ്പർമാരായ ലീന പുതിയോട്ടിൽ, എം പി. ബാലൻ, അഷീദ നടുകാട്ടിൽ, കൂടാതെ വാർഡ് മെമ്പർമാർ റസാഖ് കുറ്റിയിൽ, കുട്ടികൃഷ്ണൻ,നജ്ല അഷ്‌റഫ്‌, നൗഷാദ് സി. എ, എന്നിവർ സംസാരിച്ചു.

 

പോലീസ്, എക്സ്സൈസ്, എന്‍ എസ് എസ്  , സ്കൗട്ട് വളണ്ടിയർ എന്നിവരുടെ ബോധവത്കരണ ക്ലാസ്സ്, ഫ്ലാഷ് മൊബ് എന്നിവ നടന്നു. കൂടാതെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന, തുടങ്ങി നൂറു കണക്കിനാളുകൾ പങ്കെടുത്ത ജന മഹാ സാഗരം ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ലഹരിക്കെതിരെയുള്ള പോരാട്ടം പഞ്ചായത്തിൽ തുടർച്ചയായി പൊതുജന പങ്കാളിതത്തോടെ ശക്തിപ്പെടുത്തുമെന്ന് പ്രസിഡണ്ട് സി. കെ. ഗിരീഷ് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe