.
മേപ്പയൂർ: ഭരണഘടന അനുസരിച്ചു ബഹുസ്വരമായി ജീവിക്കാനുള്ള സാഹചര്യം ന്യൂനപക്ഷത്തിനു ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഭൂരിപക്ഷത്തിന്റേത് കൂടിയാണെന്നു ഹുസൈൻ മടവൂർ അഭിപ്രായപെട്ടു. ബ്രസീലിലെ റിയോടിജനീറോയിൽ ബ്രിസ്ക് രാജ്യങ്ങളുടെ ഇസ്ലാമിക് സബ്‌മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തതിന്റെ അനുഭവങ്ങൾ വിദ്യാർത്ഥികളും അധ്യാപകരുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
മേപ്പയൂർ സലഫിയ്യ അസോസിയേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കിയ സ്വീകരണ യോഗത്തിൽ വൈസ് പ്രസിഡന്റ് പികെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എവി അബ്ദുള്ള അധ്യക്ഷനായ ചടങ്ങിൽ എ പി അസീസ് സ്വാഗതവും ഡോ. ദിനേശൻ നന്ദിയും പറഞ്ഞു.
കണ്ടോത്ത് അബൂബക്കർ ഉപഹാരം സമർപ്പണം നടത്തി. എ കെ അബ്ദുറഹിമാൻ, കെവി അബ്ദുറഹിമാൻ, കായലാട്ട് അബ്ദുറഹിമാൻ, എം അബ്ദുൽസലാം തുടങ്ങിയവർ ആശംസകൾ നേർന്നു