വടകര യുഡിഎഫ് – ആർഎംപിഐ ജില്ലാ കമ്മിറ്റിയുടെ എസ് പി ഓഫീസ് ധർണ്ണ കെ മുരളീധരൻ എംപി  ഉദ്ഘാടനം ചെയ്തു

news image
May 31, 2024, 4:18 am GMT+0000 payyolionline.in

വടകര : കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയവർക്കെതിരെ കർശന നടപടി എടുക്കാനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പോലീസ് തയ്യാറാവണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. പോലീസ് നടപടി വൈകിയാൽ സ്വകാര്യ അന്യായ ഫയൽ ചെയ്യും. ഇതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് അകത്തു പോകേണ്ടി വരുമെന്നും അദ്ദേഹം തുടർന്നു.

കാഫിർ സ്ക്രീൻഷോട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് – ആർഎംപിഐ ജില്ലാ കമ്മിറ്റി നടത്തിയ എസ് പി ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇടതുമുന്നണി സ്ഥാനാർഥി തന്നെ വർഗീയ പ്രചരണം നടത്തിയത് ഒട്ടും ശരിയായില്ല. ജൂൺ നാല് കഴിഞ്ഞാലും പ്രതികളെ പിടിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം തുടരും. അത് ഇത് പോലെ ആയിരിക്കില്ല. നിയമ പോരാട്ടവും നടത്തും.

പ്രതികളെ സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ എല്ലാ കാലവും പിണറായി വിജയൻ ഉണ്ടാവില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അധ്യക്ഷത വഹിച്ചു. ആർഎംപിഐ സംസ്ഥാന സെക്രട്ടറി വേണു, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ജോർജ്, കേരള കോൺഗ്രസ് ജേക്കബ്, ജില്ലാ സിക്രട്ടറി പ്രദീപ് ചോമ്പാല, യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, സി.പി.എ അസീസ്, കോട്ടയിൽ രാധാകൃഷ്ണൻ, സുനിൽ മടപ്പള്ളി, സത്യൻ കടിയങ്ങാട് , വി പി ദുൽഫിഖർ, സതീശൻ കുരിയാടി, കാവിൽ രാധകൃഷ്ണൻ ,ഒ.കെ കുഞ്ഞബ്ദുള്ള, പ്രമോദ് കക്കട്ടിൽ, മിസ്ഹബ് കീയരിയൂർ, അഫ്നാസ് ചോറോട്, ബാബു ഒഞ്ചിയം എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe