വടകര : ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെറുശ്ശേരി റോഡിലെ ജി.എം.പി മാളിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് യുവതി ലിഫ്റ്റിൽ കുടുങ്ങിയത്. സംഭവവിവരം ലഭിച്ചതോടെ വടകര അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ലിഫ്റ്റ് കീ ഉപയോഗിച്ച് ലിഫ്റ്റ് തുറക്കുകയും യുവതിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
സീനിയർ ഫയർ ഓഫീസർ ദീപക് ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഡ്രൈവർ സുബൈർ റഷീദ്, ബിജു കെ പി, ഷിജു ടി പി, സഹീർ പി എം, സാരംഗ്, ഹോം ഗാർഡ് സത്യൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.