വടകരയിൽ ഫർണിച്ചർ കടയിൽ തീപിടിത്തം- വീഡിയോ

news image
Dec 20, 2024, 7:40 am GMT+0000 payyolionline.in

വടകര∙ ഫർണിച്ചർ കടയിൽ തീപിടിത്തം. വടകര കരിമ്പന പാലം ബി ടു ഹോംസ് ഫർണിച്ചർ ഇന്റീരിയർ സ്ഥാപനത്തിനാണ് തീപിടിച്ചത്. കടയിൽ ഉണ്ടായിരുന്ന ബൈക്കും കത്തി. വില്യാപ്പിള്ളി സ്വദേശി നൗഷാദിന്റെയാണ് കട. 50 ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

രാവിലെ 5.45 ഓടെയാണ് പുക കണ്ടത്. അഗ്നിരക്ഷാ സേന എത്തി  തീയണച്ചു. വടകരയിൽ നിന്നും മൂന്നും കൊയിലാണ്ടിയിൽ നിന്ന് ഒരു യൂണിറ്റും ഫയർ എഞ്ചിൻ എത്തിയാണ് തീ പൂർണമായും അണച്ചത്. തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് കരുതുന്നു. മൂന്നു നില ബിൽഡിങ്ങിന്റെ മറ്റ് നിലകളിലേക്ക് പടരാതെ സേന പ്രവർത്തിച്ചു.

ഗ്രൗണ്ട് ഫ്ലോറിൽ സൂക്ഷിച്ചിരുന്ന പ്ലൈവുഡ് ഐറ്റംസ്, ഓഫീസ് ഫർണിച്ചറുകൾ, കമ്പ്യൂട്ടർ, പ്രിൻറർ മുതലാ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മറ്റ് ഇൻറീരിയർ വർക്കുകൾ എന്നിവ കത്തി നശിച്ചു. ഗ്രൗണ്ട് ഫ്ലോറിൽ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടിയും കത്തി നശിച്ചു.

സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വിജിത്ത്കുമാർ,സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാർസി.കെ. ശൈജേഷ്,എം .ടി. ഷാജി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാർ എ. ലിജു,എം.ടി. റഷീദ്,സി.കെ. അർജുൻ,അമൽ രാജ്,ടി.കെ. ജിബിൻ,കെ. സന്തോഷ്,കെ.പി. റഷീദ്, സി. ഹരിഹരൻ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍  പങ്കെടുത്തു.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe