വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

news image
May 29, 2025, 4:54 pm GMT+0000 payyolionline.in

വടകര:വടകര ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കല്ലേരി മലയിൽ രഞ്ജിത്താണ് (43) മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്‌സ്പ്രസാണ് തട്ടിയത്.

മൃതദേഹം വടകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ ചാത്തുവിന്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: ശ്രീജിന. മക്കൾ: സാൻവിയ, റിതവ്.

സഹോദരങ്ങൾ: രാജൻ, കൃഷ്‌ണൻ, നാണു, ലീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe