വടകര : ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എം.പി,എം.എല്‍.എ , ദേശീപാത അധികൃതര്‍ , പ്രാദേശിക ജനപ്രതിനിധികള്‍ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തില്‍ അഴിയൂര്‍ പഞ്ചായത്ത് ഹാളില്‍ യോഗം നടത്തി. കുഞ്ഞിപ്പളളി എലിവേറ്റഡ് പാത അത്യാവശ്യമാണെന്ന് കെ.മുരളീധരന്‍ എം.പി. പറഞ്ഞു. എന്നാല്‍ ഇതിന്‍റെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ അശുഘോഷ് അറിയിച്ചു.
ബ്ലോക്ക് ഓഫീസിനോട് ചേർന്ന് നിർമ്മിക്കുന്ന കൾവെർട്ടിൽ ഇപ്പോൾ ഡ്രൈനേജ് വെള്ളമുൾപ്പെടെ വന്നുചേരുന്ന സ്ഥിതിയാണ്. ഇത് പൂർണ്ണമായും റോഡിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് പോവുകയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ഭാഗത്തു വീടുകളും ജലാശയങ്ങൾ എല്ലാം മലിനമാക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ ഡ്രൈനേജ് നിർമ്മാണത്തിന്റെ പ്രവര്ത്തി കാര്യക്ഷമമാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
വെളളക്കെട്ട് പരിഹരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കും. ആശങ്ക നിറഞ്ഞ പ്രദേശവാസികളുടെ പരാതിയുടെ ബഹളമായിരുന്നു യോഗത്തില്‍ .അടുത്ത ദിവസം സ്ഥലം സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ കൂടുതല്‍ പരിഹാരം കാണും.
നിലവില്‍ നടത്തുന്ന ടാറിങ്ങിന്‍റെ ഗുണനിലവാരം പരിശോധിക്കുക ,അശാസ്ത്രീയ ഓവുചാല്‍ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി.ശ്രീജിത്ത് അവതരിപ്പിച്ചു അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മറിന്‍റെ അദ്ധ്യക്ഷതയില്‍ കെ. മുരളീധരന്‍ എം.പി, കെ.കെ.രമ എം.എല്‍.എ , എ.ടി.ശ്രീധരന്‍ , പ്രമോദ് മാട്ടാണ്ടി , പി.കെ.പ്രീത , ശശിധരന്‍ തോട്ടത്തില്‍ ,പി.ശ്രീജിത്ത് , കവിത അനില്‍ , എ.ടി.മഹേഷ് , പ്രദീപ് ചോമ്പാല , ഹാരീസ് മുക്കാളി , കെ.പി. ചെറിയകോയ തങ്ങള്‍ , ടി.ജി.നാസര്‍ , രമ്യ കാരോടി ,കെ അൻവർ ഹാജി , ദേശീയപാത അസിസ്റ്റന്‍റ് എഞ്ചിനിയര്‍ നിതിന്‍ ലക്ഷമണന്‍ , ബി.പ്രജിഷ , വി.ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.