വടകര മിഡ്‌ ടൗൺ ലയേൺസ് ക്ലബ് കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

news image
Oct 11, 2024, 12:34 pm GMT+0000 payyolionline.in

മണിയൂർ : വടകര മിഡ്‌ ടൗൺ ലയേൺസ് ക്ലബ്  കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ ലയേൺസ് ക്ലബ്ബ് വടകരയുടെ ഖജാൻജി പ്രവീൺ, കരുവഞ്ചേരി യു പി സ്കൂൾ നഴ്സറി ടീച്ചർ വിജിന രാധന് പഠനോപകരണങ്ങൾ കൈമാറി.

ലയേൺസ് ക്ലബ്ബ് വടകരയുടെ പ്രസിഡന്റ്ദേവിദാസ് അധ്യക്ഷത വഹിച്ചു. കരുവഞ്ചേരി യു പി സ്കൂൾ എച്ച് എം  നഫീസ.സി.വി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ. കെ ഷൈജു , ഒ.സുരേഷ് ബാബു, അക്ഷയ് മാസ്റ്റർ, എ എം രമേശ്, പി എം പവിത്രൻ, സുനീർ മാസ്റ്റർ, രജീഷ് എന്നിവർ ആശംസപ്രസംഗം നടത്തി. വിജിന ടീച്ചർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe