വടകര റജിസ്ട്രാർ ഓഫിസ് കെട്ടിടം ഇനി ചരിത്രരേഖ; പൊളിച്ചുമാറ്റുന്നത് 150 വർഷം പഴക്കമുള്ള കെട്ടിടം

news image
Sep 25, 2025, 2:57 pm GMT+0000 payyolionline.in

വടകര: നഗരത്തിലെ 150 വർഷം പഴക്കമുള്ള റജിസ്ട്രാർ ഓഫിസ് ഓർമയാകുന്നു. റവന്യു ടവർ നിർമാണത്തിനു വേണ്ടി പൊളിച്ചു മാറ്റുന്നതോടെ താലൂക്കിലെ ഏറ്റവും പഴക്കമുള്ള ഓഫിസ് കെട്ടിടമാണ് ചരിത്രമാകുന്നത്. ഓഫിസ് പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് 2 വർഷമായെങ്കിലും പൊളിക്കുന്നത് ഇപ്പോഴാണ്.

ഇരൂൾ പോലുള്ള മരം കൊണ്ട് മേൽക്കൂരയും വാതിലും ജനലുകളുമൊക്കെ നിർമിച്ച ഓടിട്ട കെട്ടിടമാണിത്. ചിതൽ പിടിക്കാത്ത തരത്തിലുള്ള അലമാരകളും മറ്റും ഇവിടെയുണ്ടായിരുന്നു. 1870 കാലത്ത് റജിസ്റ്റർ ചെയ്ത രേഖകൾ വരെ സുരക്ഷിതമായി സൂക്ഷിച്ച ഓഫിസാണിത്. റവന്യു ടവർ വരുമ്പോൾ റജിസ്ട്രാർ ഓഫിസ് ഈ കെട്ടിടത്തിലേക്ക് മാറ്റുമെന്നാണ് പറയുന്നത്. കെട്ടിടത്തിന്റെ 5–ാം നിലയിലാണ് മുറികൾ അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe