പയ്യോളി : പെൻഷനേഴ്സ് പ്രവർത്തനരംഗത്തും, ലഹരി വിരുദ്ധ സമര രംഗത്തും, സ്ത്രീശക്തികരണ മേഖലയിലും വനിതാ സാന്നിധ്യം വിപുലമാക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തി. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് ഏഴോളം യൂണിറ്റുകളിൽ ലഹരി വിരുദ്ധ ക്ലാസും, സ്ത്രീ ശാക്തീകരണം, വയോജന ഉല്ലാസയാത്ര എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും നടന്നു .
മേലടി യൂണിറ്റ് കൺവെൻഷൻ വനിത വേദി ചെയർപേഴ്സൺ വി. വനജ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി . ഭാവി പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും, വനിതാ പ്രവർത്തനങ്ങൾ കുറേകൂടി ശക്തിപ്പെടുത്താനും, വനിത ബ്ലോക്ക് കൺവെൻഷൻ ആഗസ്റ്റ് എട്ടിന് മേപ്പയൂർ പാലിയേറ്റീവ് സെൻററിൽ നടക്കും.