ചിങ്ങപുരം: അതിക്രമ മനോഭാവത്തില്‍നിന്ന്, ലഹരിയുടെ കൈകളില്‍നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സ്നേഹക്കൂട്ട് ഉറപ്പിക്കാനായി
സ്കൂൾ ഗ്രൗണ്ടിൽ സ്നേഹച്ചങ്ങല തീർത്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു.

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നല്ല പാഠത്തിൻ്റെ സ്നേഹച്ചങ്ങലയിൽ സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നല്ലപാഠം കോ-ഓർഡിനേറ്റർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നല്ല പാഠം ലീഡർ സി.ത്രയംബക്, അസി. ലീഡർ നൂസ മെഹറിൻ, സി.ഖൈറുന്നിസാബി, വി.ടി.ഐശ്വര്യ, പി. നൂറുൽ ഫിദ, വി.പി. സരിത, പി.സിന്ധു, അശ്വതി വിശ്വൻ എന്നിവർ സംസാരിച്ചു.